പ്രധാനമന്ത്രി പൊതുമേഖല ബാങ്ക് മേധാവികളുമായി ചർച്ച നടത്തും

Posted on: September 26, 2017

ന്യൂഡൽഹി : രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പൊതുമേഖല ബാങ്ക് മേധാവികളുമായി ചർച്ച നടത്തും. വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും ചർച്ച.

ബാങ്ക് വായ്പകളുടെ ലഭ്യതയും നിഷ്‌ക്രിയ ആസ്തികളും ചർച്ചചെയ്യപ്പെടും. അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്.