പൊതുമേഖലാ ബാങ്കുകൾക്ക് 3000 കോടി സമാഹരിക്കാൻ അനുമതി

Posted on: January 2, 2017

ന്യൂഡൽഹി : രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകൾക്ക് 3000 കോടിയുടെ മൂലധനം സമാഹരിക്കാൻ കേന്ദ്രഗവൺമെന്റ് അനുമതി നൽകി. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ 200 കോടിയുടെ ക്യൂഐപിക്കും അംഗീകാരം നൽകിയിട്ടുണ്ട്.

കേന്ദ്ര ഗവൺമെന്റ് 2015-16 ൽ 19 പൊതുമേഖല ബാങ്കുകൾക്കായി 25,000 കോടി രൂപയുടെ മൂലധനസഹായം നൽകിയിരുന്നു. 2016-17 ലും 25,000 കോടി ബജറ്റിൽ വകയിരുത്തിയിരുന്നു. ഇതിൽ 13 ബാങ്കുകൾക്കായി 2016 ജൂലൈ 19 വരെ 22,915 കോടി രൂപ അനുവദിച്ചു.