ഐടി, ഇലക്ട്രോണിക്‌സ് മേഖലയിൽ 42,000 കോടി നിക്ഷേപ ലക്ഷ്യവുമായി ആന്ധ്ര

Posted on: September 29, 2014

Andhra-pradesh-Government-Cഅടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആന്ധ്രപ്രദേശ് ഐടി, ഇലക്ട്രോണിക്‌സ് മേഖലയിൽ 42,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലക്ഷ്യമിടുന്നു. ഇതിനായി പുതിയ നിക്ഷേപ നയം ആവിഷ്‌കരിച്ചുവരുന്നതായി ആന്ധ്രപ്രദേശ് ഐടി മന്ത്രി പല്ലെ രഘുനാഥ റെഡി പറഞ്ഞു.

ഐടി മേഖലയിൽ 12,000 കോടി രൂപയുടെയും ഇലക് ട്രോണിക്‌സ് മേഖലയിൽ 30,000 കോടി രൂപയുടേയും നിക്ഷേപമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതു വഴി ഒൻപത് ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുമെന്നും റെഡി ചൂണ്ടിക്കാട്ടി.

വിപ്രോ, ടെക്മഹീന്ദ്ര തുടങ്ങിയ ഐടി കമ്പനികൾ ആന്ധ്രപ്രദേശിൽ യൂണിറ്റ് സ്ഥാപിക്കാൻ തയാറായിട്ടുണ്ട്. ഐടി-ഇലക്ട്രോണിക്‌സ് മേഖലയിൽ മൂലധനിക്ഷേപം നടത്താൻ വരുന്ന സംരംഭകർക്ക് സംസ്ഥാന സർക്കാർ സിംഗിൾ വിൻഡോ ക്ലിയറൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു.

വിശാഖപട്ടണം, കാക്കിനാഡ, തിരുപ്പതി, അനന്തപ്പൂർ തുടങ്ങിയ നഗരങ്ങളാണ് ഇത്തരത്തിൽ വികസിപ്പിക്കാൻ ആന്ധ്രപ്രദേശ് ഗവൺമെന്റ് ആലോചിക്കുന്നത്. വിശാഖപട്ടണത്ത് 20,000 ചതുരശ്രയടി വിസ്തീർണമുള്ള ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ പ്രഖ്യാപിച്ചിരുന്നു.