ഇന്ത്യൻ റെയിൽവേ 8,500 സ്‌റ്റേഷനുകളിൽ വൈ-ഫൈ ഏർപ്പെടുത്തുന്നു

Posted on: January 8, 2018

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ 2019 ടെ രാജ്യത്തെ 8,500 സ്റ്റേഷനുകളിലും വൈ-ഫൈ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. 700 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഗ്രാമീണ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെ എല്ലാ റെയിൽവേ സ്റ്റേഷനിലും വൈ-ഫൈ ഏർപ്പെടുത്തുന്നത്.

നിലവിൽ രാജ്യത്തെ 216 പ്രധാന സ്റ്റേഷനുകളിൽ വൈ-ഫൈ ഏർപ്പെടുത്തിയിട്ടുണ്ട്. വൈകാതെ 1200 സ്റ്റേഷനുകളിലേക്ക് കൂടി ഈ സൗകര്യം വ്യാപിപ്പിക്കും. 600 സ്റ്റേഷനുകളിൽ 2018 മാർച്ചിന് മുമ്പ് വൈ-ഫൈ യാഥാർത്ഥ്യമാകും. ഗ്രാമീണ മേഖലകളിൽ യാത്രക്കാർക്കു പുറമെ പ്രദേശവാസികൾക്കും വൈ-ഫൈ പങ്കുവെയ്ക്കും.