പ്രാദേശിക ഭാഷകളിൽ ഇ-മെയിൽ സൗകര്യവുമായി ബിഎസ്എൻഎൽ

Posted on: December 22, 2016

ന്യൂഡൽഹി : ബിഎസ്എൻഎൽ 8 പ്രാദേശിക ഭാഷകളിൽ ഇ-മെയിൽ സൗകര്യം ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ ഹിന്ദി, ഗുജറാത്തി, ഉർദു, പഞ്ചാബി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് ഈ മെയിൽ സൗകര്യം. ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളുള്ള മൊബൈൽ ഫോണുകളിൽ ഡാറ്റാമെയിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കഴിഞ്ഞ വർഷം അവതരിപ്പിച്ച ഡോട്ട് ഭാരത് ഡൊമെയ്‌നും ഇതിന്റെ ഭാഗമാണ്. പ്രാദേശിക ഭാഷകളിൽ ഇ-മെയിൽ അവതരിപ്പിച്ചതിലൂടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയോട് കൂടുതൽ അടുക്കുകയാണെന്ന് ബിഎസ്എൻഎൽ മാനേജിംഗ് ഡയറക്ടർ അനുപം ശ്രീവാസ്തവ പറഞ്ഞു.