ഇന്ത്യൻ റെയിൽവേ 150 ബില്യൺ ഡോളർ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: October 29, 2017

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ അഞ്ച് വർഷത്തിനുള്ളിൽ 150 ബില്യൺ ഡോളർ മുതൽമുടക്കിനൊരുങ്ങുന്നു. റെയിൽവേയുടെ വികസനപ്രവർത്തനങ്ങൾ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ റെയിൽവേ ലൈനുകൾ പൂർണമായും വൈദ്യുതീകരിക്കും. വൈദ്യുതീകരണം റെയിൽവേയുടെ നഷ്ടം 30 ശതമാനത്തോളം കുറവുണ്ടാകും.

ഇന്ധനച്ചെലവിൽ പ്രതിവർഷം 10,000 കോടി രൂപ കുറവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 8.5 ട്രില്യൺ രൂപയുടെ പദ്ധതിയുടെ ഭാഗമാണോ പുതിയ നിക്ഷേപമെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.

TAGS: Indian Railways |