സാംസംഗ് വൈസ് ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു

Posted on: September 17, 2016

samsung-vice-chairman-jay-y

ന്യൂഡൽഹി : സാംസംഗ് ഇലക്ട്രോണിക്‌സ് വൈസ് ചെയർമാൻ ജെ വൈ ലി വ്യാഴാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ പദ്ധതികളിൽ സാംസംഗിന്റെ പങ്കിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.

ഇന്ത്യയ്ക്കു വേണ്ടി നിർമാണം നടത്താൻ സാംസംഗ് പ്രതിജ്ഞാബദ്ധമാണെന്ന് ജെ വൈ ലി വ്യക്തമാക്കി. സാംസംഗിന്റ സുപ്രധാന നിർമാണകേന്ദ്രവും ആർ ആൻഡ് ഡി ഹബുമാണ് ഇന്ത്യ. ചെന്നൈയിലും നോയിഡിലും നിർമാണ പ്ലാന്റുകളും ബംഗലുരു, ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ ഗവേഷണകേന്ദ്രങ്ങളുമുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.