റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ 2400 എടിഎമ്മുകൾ സ്ഥാപിക്കും

Posted on: January 8, 2017

ന്യൂഡൽഹി : ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ട് റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ 2400 എടിഎമ്മുകൾ സ്ഥാപിക്കും. എടിഎമ്മുകൾക്ക് പുറമെ ട്രെയിനുകൾ, ലെവൽക്രോസുകൾ, ട്രാക്കുകൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾ വഴിയും 2000 കോടി രൂപയുടെ വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇപ്പോൾ അഞ്ച് ശതമാനത്തിൽ താഴെയാണ് ടിക്കറ്റ് ഇതര വരുമാനം.

എടിഎമ്മുകൾ സ്ഥാപിക്കാൻ ഇ ലേലത്തിലൂടെ 10 വർഷത്തേക്കാണ് കരാർ നൽകുന്നത്. സ്റ്റേഷൻ ബിൽഡിംഗുകൾ, പ്ലാറ്റ്‌ഫോമുകൾ, ഫുട്ട് ഓവർബ്രിഡ്ജുകൾ എന്നിവിടങ്ങളിൽ റെയിൽ ഡിസ്‌പ്ലേ നെറ്റ് വർക്ക് എൽഇഡി സ്‌ക്രീനുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കും. ആദ്യഘട്ടത്തിൽ 25 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.