സലിൽ പരേഖ് ഇൻഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ

Posted on: December 2, 2017

ബംഗലുരു : ഇൻഫോസിസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി സലിൽ പരേഖിനെ നിയമിച്ചു. വിശാൽ സിക്കയുടെ പിൻഗാമിയായി 2018 ജനുവരി രണ്ടിന് സലിൽ പരേഖ് ചുമതലയേൽക്കും. അഞ്ച് വർഷത്തേക്കാണ് നിയമനം. 1992 മുതൽ ഫ്രഞ്ച് ഐടി കമ്പനിയായ കാപ്‌ജെമനിയുടെ ഭാഗമായി പ്രവർത്തിച്ചുവരികയാണ്.

മുപ്പത് വർഷമായി ഐടി രംഗത്ത് പ്രവർത്തിക്കുന്ന സലിൽ പരേഖ് ബോംബെ ഐഐടിയിൽ നിന്ന് എയ്‌റോനോട്ടിക്കൽ എൻജിനീയറിംഗിൽ ബിരുദവും കോർണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിലും മെക്കാനിക്കൽ എൻജിനീയറിംഗിലും മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ ഏണസ്റ്റ് ആൻഡ് യംഗ്, ഗോൾഡ്മാൻ സാച്ചസ്, ജെ.പി. മോർഗൻ, മെറിൽ ലിഞ്ച്, ജോൺസൺ ആൻഡ് ജോൺസൺ, മാർക്ക്‌സ് & സ്‌പെൻസർ, ഹ്യുലെറ്റ് പക്കാർഡ്, ലാഫാർജ്, ഫിലിപ്പ്‌സ് എന്നീ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.