നോകിയ ഇനി മൈക്രോസോഫ്റ്റിന്റെ സ്വന്തം

Posted on: September 3, 2013

nokia-microsoft-acquisition

മൊബൈൽ ഫോൺ വിപണിയിലെ മുൻനിരക്കാരായ നോകിയ ഇനി യുഎസ് സോഫ്റ്റ്‌വേർ ഭീമനായ മൈക്രോസോഫ്റ്റിന്റെ കൈകളിലേക്ക്. നോകിയയുടെ ഹാൻഡ്‌സെറ്റ് ബിസിനസ് 7.2 ബില്യൺ ഡോളറിന് (48,000 കോടി) മൈക്രോസോഫ്റ്റ് ഏറ്റെടുക്കും. 2014 ൽ ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയാകും.
രണ്ടുവർഷം മുമ്പാണ് വിൻഡോസ് ഫോൺ സോഫ്റ്റ്‌വേറുകൾ നോകിയയ്ക്കു മൈക്രോസോഫ്റ്റ് നൽകി തുടങ്ങിയത്.

സ്മാർട്ട് ഫോണുകളുമായി ആപ്പിളും സംസംഗും എത്തിയതോടെ നോകിയയുടെ അടിപതറി. 2007-ൽ 40 ശതമാനം വിപണിവിഹിതമുണ്ടായിരുന്ന നോകിയയ്ക്ക് ഇന്നു 15 ശതമാനം മാത്രമാണ് മാർക്കറ്റ് ഷെയർ. സ്മാർട്ട് ഫോൺ വിപണിയിൽ കേവലം മൂന്നു ശതമാനവും.