കടലാസ് കമ്പനികളുടെ നാലരലക്ഷം ഡയറക്ടർമാർക്കെതിരെ നിയമ നടപടി

Posted on: October 5, 2017

ന്യൂഡൽഹി : കടലാസ് കമ്പനികളുടെ (രേഖകളിൽ മാത്രമുള്ളവ) നാലര ലക്ഷത്തോളം ഡയറക്ടർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര കമ്പനികാര്യ സഹമന്ത്രി പി.പി. ചൗധരി വ്യക്തമാക്കി. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇവരെ അയോഗ്യരാക്കും. യഥാർത്ഥ കമ്പനികൾ നടപടികളെ ഭയക്കേണ്ടതില്ല. 2013 ലെ കമ്പനി നിയമമനുസരിച്ച് 3,19,637 പേരെ തിരിച്ചറിഞ്ഞ് അയോഗ്യരാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്തിമ ലിസ്റ്റ് വരുമ്പോൾ അയോഗ്യരാക്കേണ്ടവരുടെ എണ്ണം നാലര ലക്ഷത്തോളമാകും. തുടർച്ചയായി മൂന്ന് വർഷം സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ സമർപ്പിക്കാത്ത കമ്പനികൾക്കും ഡയറക് ടർമാർക്കും എതിരെയാണ് സർക്കാർ നടപടികൾ തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

TAGS: Shell Companies |