ഷെൽ കമ്പനികളിലുള്ളത് 9,000 കോടിയുടെ ഓഹരിനിക്ഷേപം

Posted on: August 9, 2017

മുംബൈ : സാമ്പത്തികക്രമക്കേടിന്റെ പേരിൽ ഓഹരിവ്യാപാരത്തിൽ നിന്ന് സെബി വിലക്കിയ 331 കമ്പനികളിലുള്ളത് 9,000 കോടി രൂപയുടെ ഓഹരിനിക്ഷേപം. വിലക്ക് നേരിടുന്ന കമ്പനികളിൽ 127 എണ്ണം പശ്ചിമബംഗാളിൽ നിന്നുള്ളവയാണ്. മഹാരാഷ്ട്ര (50 ), ഗുജറാത്ത് (30), ഡൽഹി (30) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഒഡീഷ, അസാം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികളും കരിമ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവയിൽ 124 കമ്പനികൾ നികുതിവെട്ടിപ്പിനും 175 കമ്പനികൾ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾക്കും അന്വേഷണം നേരിടുകയാണ്.

പാർശ്വനാഥ് ഡെവലപ്പേഴ്‌സ്, ജെ കുമാർ ഇൻഫ്ര പ്രോജക്ട്‌സ്, ഒറീസ സ്‌പോഞ്ച് അയേൺ ആൻഡ് സ്റ്റീൽ, ബിർള കോട്ട്‌സിൻ, പ്രകാശ് ഇൻഡസ്ട്രീസ്, എസ്‌ക്യുഎസ് ഇന്ത്യ ബിഎഫ്എസ്‌ഐ തുടങ്ങിയ കമ്പനികളുടെ ഓഹരിവില്പന അടിയന്തരമായി നിർത്തിവെയ്ക്കാനാണ് സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളോട് സെബി ആവശ്യപ്പെട്ടിട്ടുള്ളത്. ഇനി ഒരു മാസത്തേക്ക് ഈ കമ്പനികളുടെ ഓഹരികളിൽ വ്യാപാരം നടക്കില്ല.

TAGS: Sebi | Shell Companies |