ബിഎസ്ഇ 36 കമ്പനികളെ ഡീലിസ്റ്റ് ചെയ്യുന്നു

Posted on: March 1, 2018

മുംബൈ : ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് മാർച്ച് 5 മുതൽ 36 കമ്പനികളെ ഡീലിസ്റ്റ് ചെയ്യും. ഈ കമ്പനികളുടെ ഓഹരികൾ മൂന്ന് വർഷത്തിന് മേൽ സസ്‌പെൻഡ് ചെയ്യും. ഷെൽ കമ്പനികൾക്കെതിരെയുള്ള നടപടികളുടെ ഭാഗമാണ് ഡീലിസ്റ്റിംഗ്. ടെക്‌സ്റ്റൈൽ, കെമിക്കൽ, ഫാർമ, ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെയാണ് നടപടി.

മഫ്തലാൽ ഡൈസ് & കെമിക്കൽസ്, വെറോനിക്ക ലബോറട്ടറീസ്, പോളാർ ഫാർമ, ഷോംഗ് ടെക്‌നോളജീസ്, വോൾപ്ലാസ്റ്റ്, അശോക കോട്ട്‌സീഡ്‌സ്, വിജയകുമാർ മിൽസ്, ഗ്രേറ്റ് വെസ്‌റ്റേൺ ഇൻഡസ്ട്രീസ്, റൂപാൽ ലാമിനേറ്റ്‌സ്, എൻവിറോ ക്ലീൻ സിസ്റ്റംസ്, ഗാന്ധിധാം സ്പിന്നിംഗ് തുടങ്ങിയ കമ്പനികളാണ് ബിഎസ്ഇ ഡീലിസ്റ്റ് ചെയ്യുന്നത്.