മ്യാൻമാർ അതിർത്തിയിലെ മിന്നലാക്രമണം : ഓഹരിവിപണി തകർന്നടിഞ്ഞു

Posted on: September 27, 2017

മുംബൈ : ഇന്ത്യൻ സൈന്യം നാഗ തീവ്രവാദികൾക്കെതിരെ മ്യാൻമാർ അതിർത്തിയിൽ നടത്തിയ മിന്നലാക്രമണ വാർത്തയെ തുടർന്ന് ഓഹരിവിപണി തകർന്നടിഞ്ഞു. സെൻസെക്‌സ് ഒരു വേള 500 പോയിന്റോളവും നിഫ്റ്റി 136 പോയിന്റുമാണ് തകർന്നത്. കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന വില്പനസമ്മർദം വിപണി വ്യാപ്തത്തിൽ ആറ് ലക്ഷം കോടി രൂപയുടെ കുറവാണ് വരുത്തിയത്.

ബിഎസ്ഇ സെൻസെക്‌സ് 439.95 പോയിന്റ് കുറഞ്ഞ് 31,159 പോയിന്റിലും നിഫ്റ്റി 135.75 പോയിന്റ് കുറഞ്ഞ് 9,735 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

അദാനി പോർട്ട്‌സ് (4.52 %), സൺ ഫാർമ (3.03 %), എസ് ബി ഐ (2.99%), റിലയൻസ് (2.62 %). ഐസിഐസിഐ ബാങ്ക് (2.41 %) എന്നീ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |