കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അനുമതി

Posted on: September 16, 2014

Kochi-Metro-CS-sept-2014കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് ഡൽഹിയിൽ ചേർന്ന കെ എം ആർ എൽ ഡയറക്ടർ ബോർഡ് അനുമതി നൽകി. ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയം മുതൽ കാക്കനാടുവരെയുള്ള 11 കിലോമീറ്ററാണ് രണ്ടാംഘട്ടത്തിൽ മെട്രോ നിർമ്മിക്കുന്നത്. 1,600 കോടി രൂപയാണ് പദ്ധതി ചെലവു കണക്കാക്കിയിട്ടുള്ളതെന്ന് കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് പറഞ്ഞു.

ഭൂമി ഏറ്റെടുക്കലിനു നഷ്ടപരിഹാരം നൽകാൻ 25 കോടിയും സമാന്തരപാത നിർമ്മിക്കാൻ 30 കോടിയും വകയിരുത്തിയിട്ടുണ്ട്. ഒന്നാംഘട്ടത്തിന് വായ്പ നൽകിയ ഫ്രഞ്ച് ഏജൻസി രണ്ടാംഘട്ടത്തിനും സഹായം നൽകാൻ തയാറായിട്ടുണ്ടെന്നും ഏലിയാസ് ജോർജ് പറഞ്ഞു.

രണ്ടാംഘട്ടത്തിന് ഇനി സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്.