കൊച്ചി കപ്പൽശാലയ്ക്ക് 2,700 കോടി രൂപയുടെ വികസനപദ്ധതി

Posted on: September 15, 2014

Cochin-Shipyard-CS--inside-

കൊച്ചി കപ്പൽശാലയുടെ വികസനത്തിന് കേന്ദ്രഗവൺമെന്റ് 2,700 കോടി രൂപയുടെ പദ്ധതി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. കപ്പൽശാല നവീകരണത്തിന് 1,200 കോടിയും എൽഎൻജി കൊണ്ടുപോകാനുള്ള ചരക്കു കപ്പലിന്റെ നിർമാണത്തിന് 1,500 കോടി രൂപയുമാണ് അനുവദിച്ചിട്ടുണ്ട്.

നവീകരണ പദ്ധതിയുടെ ഭാഗമായി പുതിയ ഡ്രൈഡോക്ക് നിർമ്മിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. വിദേശ ഓർഡറുകൾ ലഭിക്കാൻ കപ്പൽ ശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.