കൊച്ചിൻ ഷിപ്പ്‌യാർഡ് ഐപിഒ നാളെ മുതൽ

Posted on: July 31, 2017

കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിന്റെ 1,468 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ നാളെ ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ഓഹരിവില്പനയാണിത്. ദീർഘകാലത്തിന് ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു പൊതുമേഖല സ്ഥാപനം പബ്ലിക് ഇഷ്യുവുമായി ഓഹരിവിപണിയിൽ എത്തുന്നത്.

കൊച്ചി കപ്പൽശാല അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കാനുദേശിക്കുന്ന 3,100 കോടി രൂപയുടെ വികസനപദ്ധതികൾക്ക് പണം കണ്ടെത്താനാണ് ഐപിഒ. പബ്ലിക് ഇഷ്യുവിന് ശേഷവും കേന്ദ്ര സർക്കാരിന് കപ്പൽശാലയിൽ 75 ശതമാനം ഓഹരിപങ്കാളിത്തംമുണ്ടാകും. ഇഷ്യു മൂന്നിന് സമാപിക്കും.