May 2024
അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി ഹൈദരബാദ് എയർപോർട്ടിൽ നിക്ഷേപം നടത്തുന്നു
Posted on: July 17, 2017
ഹൈദരാബാദ് : അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി (എഡിഐഎ) ഹൈദരാബാദ് എയർപോർട്ടിൽ മൂലധന നിക്ഷേപത്തിനൊരുങ്ങുന്നു. പ്രമോട്ടർമാരായ ജിഎംആറിന്റെ കൈവശമുള്ള 49 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് എഡിഐഎ ഒരുങ്ങുന്നത്. ഏകദേശം 5000 കോടി രൂപയാണ് ഓഹരികളുടെ മൂല്യം കണക്കാക്കുന്നത്. ഹൈദരാബാദ് എയർപോർട്ടിന്റെ 63 ശതമാനം ഓഹരികൾ ജിഎംആറിന്റെ നിയന്ത്രണത്തിലാണ്. ഓഹരി വില്പന വാർത്തയോട് ജിഎംആർ പ്രതികരിച്ചിട്ടില്ല. ലണ്ടൻ ഗാഡ്വിക്ക്, റോം എയർപോർട്ടുകളിലും എഡിഐഎ നിക്ഷേപം നടത്തിയിട്ടുണ്ട്.
അതേസമയം ഹൈദരബാദ് എയർപോർട്ടിന്റെ ഓഹരികൾ വാങ്ങാൻ പാരീസ് എയർപോർട്ട് താത്പര്യം പ്രകടിപ്പിച്ചതായി ഇക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. പാരീസിലെ ചാൾസ് ഡി ഗല്ലി വിമാനത്താവളം ഉൾപ്പടെ 14 എയർപോർട്ടുകൾ പാരീസ് എയർപോർട്ടിന്റെ നിയന്ത്രണത്തിലുണ്ട്.
TAGS: Abu Dhabi Investment Authority | Charles De Gaulle Airport | Hyderabad International Airport | Paris Aeroport |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി 5,512 കോടി രൂപ റിലയൻസ് റീട്ടെയ്ലിൽ നിക്ഷേപിക്കുന്നു
സൗദി വെൽത്ത്ഫണ്ട് പിഐഎഫ് ജിയോ പ്ലാറ്റ്ഫോംസിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചു
ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപത്തിന് അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി
കേരളത്തില്‍ മുതല്‍ മുടക്കാന്‍ അബുദാബി നിക്ഷേപ അതോറിറ്റി
അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി കെകെആറിൽ മൂലധനനിക്ഷേപം നടത്തി