May 2024
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 25 ശതമാനം വളർച്ച
Posted on: February 21, 2017
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ജനുവരിയിൽ 25 ശതമാനം വളർച്ച കൈവരിച്ചു. യാത്രക്കാരുടെ എണ്ണം 2016 ജനുവരിയിലെ 76.55 ലക്ഷത്തിൽ നിന്നും 95.79 ലക്ഷമായി വർധിച്ചു. വിമാനക്കമ്പനികളിൽ ഇൻഡിഗോ 38.09 ലക്ഷം യാത്രക്കാരുമായി ഒന്നാംസ്ഥാനം നിലനിർത്തി. ജെറ്റ് എയർവേസ് (14.84 ലക്ഷം), എയർ ഇന്ത്യ (13.5 ലക്ഷം), സ്‌പൈസ്‌ജെറ്റ് (12.29 ലക്ഷം), ഗോ എയർ (7.88 ലക്ഷം), വിസ്താര (3.03 ലക്ഷം), എയർ ഏഷ്യ (2.86 ലക്ഷം) എന്നിവയാണ് രണ്ടു മുതൽ ആറ് വരെ സ്ഥാനങ്ങളിലുള്ളത്.
പാസഞ്ചർ ലോഡ് ഫാക്ടറിൽ (93.6 ശതമാനം) സ്‌പൈസ്‌ജെറ്റ് ആണ് ഒന്നാമത്. ഗോ എയർ (90.8 ശതമാനം), ഇൻഡിഗോ (90 ശതമാനം) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മെട്രോ എയർപോർട്ടുകളിലെ ഓൺ ടൈം പെർഫോമൻസിൽ സ്‌പൈസ്‌ജെറ്റ് (71.6 ശതമാനം), ഇൻഡിഗോ (71.2 ശതമാനം), ഗോ എയർ (60.6 ശതമാനം) എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
TAGS: DGCA | Domestic Air Passengers | Domestic Air Traffic |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം ഇടിവ്
ഏവിയേഷൻ സെക്യൂരിറ്റീ ഫീസ് വർധന : ഏപ്രിൽ മുതൽ വിമാനയാത്രാ നിരക്കിൽ വർധന
വിമാനത്തിനുള്ളില്‍ ഫോട്ടോ, വീഡിയോ എടുക്കാമെന്ന് ഡിജിസിഎ
കരിപ്പൂർ വിമാനാപകടത്തിൽ കേന്ദ്രവും സംസ്ഥാനവും 10 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു