May 2024
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 24 ശതമാനം വളർച്ച
Posted on: January 17, 2017
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 2016 ഡിസംബറിൽ 95.52 ലക്ഷമായി. 24 ശതമാനം വളർച്ച. 2015 ഡിസംബറിൽ 77.09 ലക്ഷം പേരായിരുന്നു ആഭ്യന്തര വിമാനയാത്ര നടത്തിയത്. ഇൻഡിഗോ 38.48 ലക്ഷം യാത്രക്കാരുമായി ഒന്നാംസ്ഥാനം നിലനിർത്തി. ജെറ്റ് എയർവേസ് (14.60 ലക്ഷം), എയർ ഇന്ത്യ (13.35 ലക്ഷം), സ്പൈസ്ജെറ്റ് (12.10 ലക്ഷം) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
സ്പൈസ്ജെറ്റ് ആണ് പാസഞ്ചർ ലോഡ്ഫാക്ടറിൽ ഒന്നാമത്. 93.7 ശതമാനം. ഇൻഡിഗോ (91.4 ശതമാനം), ഗോ എയർ (90.7 ശതമാനം), എയർഏഷ്യ ഇന്ത്യ (86.3 ശതമാനം), ജെറ്റ് എയർവേസ് (86.1 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിൽ.
ബോർഡിംഗ് നിരസിക്കൽ, കാൻസലേഷൻ, വിമാനം വൈകൽ തുടങ്ങിയ പരാതികളിൽ 3.28 ലക്ഷം യാത്രക്കാർക്കായി 4.49 കോടി രൂപ നഷ്ടപരിഹാരമായി നൽകി.
TAGS: DGCA | Domestic Air Passengers | Domestic Air Traffic |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം ഇടിവ്
ഏവിയേഷൻ സെക്യൂരിറ്റീ ഫീസ് വർധന : ഏപ്രിൽ മുതൽ വിമാനയാത്രാ നിരക്കിൽ വർധന
വിമാനത്തിനുള്ളില്‍ ഫോട്ടോ, വീഡിയോ എടുക്കാമെന്ന് ഡിജിസിഎ
കരിപ്പൂർ വിമാനാപകടത്തിൽ കേന്ദ്രവും സംസ്ഥാനവും 10 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു