May 2024
ഗോ എയർ 72 എയർബസ് എ 320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി
Posted on: January 12, 2017
മുംബൈ : ഗോ എയർ 72 എയർബസ് എ 320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി. 7.7 ബില്യൺ (52,000 കോടി രൂപ) ഡോളറിന്റേതാണ് ഇടപാട്. ഇതോടെ 144 വിമാനങ്ങൾക്ക് ഗോ എയർ ഓർഡർ നൽകിക്കഴിഞ്ഞു. 2011 ൽ ആണ് 72 എ 320 നിയോ വിമാനങ്ങൾക്ക് ആദ്യ ഓർഡർ നൽകിയത്. 2016 ഡിസംബറിലാണ് 72 വിമാനങ്ങൾക്കുള്ള ധാരണാപത്രം എയർബസുമായി ഒപ്പുവെച്ചത്.
ആദ്യ എയർബസ് എ 320 നിയോ വിമാനം കഴിഞ്ഞ വർഷം ജൂണിൽ ഗോ എയറിന് ഡെലിവറി ലഭിച്ചു. ഇതോടെ ഗോ എയർ ഫ്ളീറ്റിൽ 23 വിമാനങ്ങളായി. ഒൻപത് വിദേശ രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ ഗോ എയറിന് അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യ രാജ്യാന്തര സർവീസ് ഈ വർഷം ആരംഭിക്കും.
TAGS: A 320 Neo Planes | Go Air |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന