സോഫ്റ്റ് ബാങ്ക് ആലിബാബയുടെ 4.2 ശതമാനം ഓഹരിവിറ്റു

Posted on: June 1, 2016

Alibaba-com-Bigമുംബൈ : ജാപ്പനീസ് ടെലികോം കമ്പനിയായ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയിലെ 4.2 ശതമാനം ഓഹരികൾ വിറ്റഴിച്ചു. 7.9 ബില്യൺ ഡോളറിന്റെതാണ് ഇടപാട്.

കടബാധ്യതകൾ കുറയ്ക്കാനാണ് സോഫ്റ്റ്ബാങ്ക് ഓഹരി വില്പന നടത്തിയത്. ഇതോടെ ആലിബാബയിലെ സോഫ്റ്റ് ബാങ്കിന്റെ ഓഹരി പങ്കാളിത്തം 32.2 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറഞ്ഞു.