മാരുതി സുസുക്കി 2000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: December 24, 2016

ന്യൂഡൽഹി : മാരുതി സുസുക്കി ഗവേഷണ-വികസന വിഭാഗത്തിൽ 2000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഹരിയാനയിലെ റോത്തക്കിൽ ലോകോത്തരനിലവാരമുള്ള ആർ ആൻഡ് ഡി വിഭാഗം സ്ഥാപിക്കും. ഇതോടെ ആർ ആൻഡ് ഡി മേഖലയിലെ നിക്ഷേപം 3,800 കോടി രൂപയാകും.

നിലവിൽ മാരുതി സുസുക്കിയുടെ ടെസ്റ്റ് ട്രാക്ക് റോത്തക്കിലുണ്ട്. മാരുതിയുടെ പ്രമോട്ടറായ ജപ്പാനിലെ സുസുക്കിയുടെ സ്വന്തം കാർ പ്ലാന്റ് 2017 ൽ പ്രവർത്തനക്ഷമമാകും.

TAGS: Maruti Suzuki |