പണം പിൻവലിക്കാൻ കൂടുതൽ ഇളവ്

Posted on: November 29, 2016

new-2000-rupee-note-big

ന്യൂഡൽഹി : ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. പഴയ 1000, 500 നോട്ടുകളായി നിക്ഷേപിക്കുന്ന തുക ഒഴികെയുള്ളവ യഥേഷ്ടം പിൻവലിക്കാം. ഇന്നു മുതൽ നിക്ഷേപിക്കുന്ന തുക പിൻവലിക്കാൻ നിയന്ത്രണമുണ്ടാവില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. അതേസമയം നവംബർ 28 വരെയുള്ള നിക്ഷേപങ്ങൾക്ക് പഴയ നിയന്ത്രണങ്ങൾ തുടരും.

പിൻവലിക്കുമ്പോൾ പുതിയ 500, 2000 രൂപ നോട്ടുകളാകും നൽകുക. എന്നാൽ എടിഎമ്മിലൂടെ മുൻനിശ്ചയിച്ച തുകയിൽ കൂടുതൽ പിൻവലിക്കാനാവില്ല.