അപ്പോളോ ഹോസ്പിറ്റൽസ് 1,400 കോടിയുടെ വികസനത്തിന്

Posted on: November 14, 2016

apollo-bhubaneswar-big

മുംബൈ : അപ്പോളോ ഹോസ്പിറ്റൽസ് 1,400 കോടിയുടെ വികസനത്തിനൊരുങ്ങുന്നു. നിലവിലുള്ള ആശുപത്രികളുടെ വികസനവും പുതിയ ആശുപത്രികൾക്കും വേണ്ടിയാണ് പുതിയ നിക്ഷേപമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ പ്രതാപ് സി റെഡി പറഞ്ഞു. നവി മുംബൈയിൽ അപ്പോളോയുടെ പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ടെറീഷ്യറി കെയർ ഹോസ്പിറ്റൽ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം

ചെന്നൈ അപ്പോളോ ആശുപത്രിയിൽ കാൻസർ ചികിത്സാരംഗത്ത് മുന്നേറ്റത്തിന് വഴിയൊരുക്കുന്ന ആധുനിക പ്രോട്ടോൺ തെറാപ്പി സൗകര്യം വൈകാതെ ഏർപ്പെടത്തും. വിശാഖപട്ടണത്തും ഭുവനേശ്വറിലും കാൻസർ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഗുവാഹട്ടിയിലും ജയപ്പൂരിലുമാണ് പുതിയ ആശുപത്രികൾ ലക്ഷ്യമിടുന്നതെന്ന് പ്രതാപ് സി റെഡി വ്യക്തമാക്കി.