സുസുക്കി ഗുജറാത്തിൽ 970 ദശലക്ഷം ഡോളർ മുതൽമുടക്കാനൊരുങ്ങുന്നു

Posted on: November 4, 2016

maruti-suzuki-baleno-rear-b

ന്യൂഡൽഹി : സുസുക്കി കോർപറേഷൻ ഗുജറാത്തിൽ 970 ദശലക്ഷം ഡോളർ മുതൽമുടക്കാനൊരുങ്ങുന്നു. ഗുജാറത്ത് പ്ലാന്റിൽ രണ്ടാമത്തെ പ്രൊഡക്ഷൻ ലൈൻ സ്ഥാപിക്കാനാണ് പുതിയ നിക്ഷേപം. ആദ്യ പ്രൊഡക്ഷൻ ലൈൻ 2017 ലും രണ്ടാമത്തേത് 2019 ലും പ്രവർത്തനസജ്ജമാകും. ഇതോടെ ഉത്പാദനം പ്രതിവർഷം 20 ലക്ഷം കാറുകളാകും.

ഭാവിയിൽ ആറ് പ്രൊഡക്ഷൻ ലൈനുകൾ വരെ ക്രമീകരിക്കാവുന്നവിധമാണ് പുതിയ പ്ലാന്റിന്റെ ഡിസൈൻ. ഓരോ ലൈനിലും 250,000 കാറുകൾ വീതം ഉത്പാദിപ്പിക്കാനാകും. തുറമുഖ സൗകര്യം കണക്കിലെടുത്ത് മാരുതി ബെലേനോ ഉൾപ്പടെ കയറ്റുമതിക്കുള്ള കാറുകളാകും ഗുജറാത്ത് പ്ലാന്റിൽ നിർമ്മിക്കുന്നത്.