ടിസിഎസിന് 6,317 കോടി രൂപ അറ്റാദായം

Posted on: July 14, 2016

TCS-office-Big

ന്യൂഡൽഹി : ടാറ്റാ കൺസൾട്ടൻസി സർവീസസിന് 2016 ജൂൺ 30 ന് അവസാനിച്ച ഒന്നാംക്വാർട്ടറിൽ 6,317 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 5,773 കോടിയായിരുന്നു അറ്റാദായം. 2016 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിൽ 6,347 കോടിയായിരുന്നു അറ്റാദായം.

ഒന്നാം ക്വാർട്ടറിൽ (ഏപ്രിൽ-ജൂൺ) വരുമാനം ക്വാർട്ടർ അടിസ്ഥാനത്തിൽ മൂന്ന് ശതമാനം വർധിച്ച് 29,305 കോടി രൂപയായി. 2015 ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ 28,449 കോടിയായിരുന്നു വരുമാനം.

ഓപറേറ്റിംഗ് മാർജിൻ 25.1 ശതമാനം. തുടർന്നും 26-28 ശതമാനം പ്രവർത്തനമാർജിൻ നേടാനാവുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 6.50 രൂപ പ്രകാരം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

ടിസിഎസ് ജീവനക്കാരുടെ എണ്ണം 362,079 ആയി. വർധന 8,236. 2015- 16 ൽ 90, 182 പേരെ റിക്രൂട്ട് ചെയ്തു. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 12.5 ശതമാനം.