ആഭ്യന്തര വിമാനയാത്ര : ഇന്ത്യ മുന്നിൽ

Posted on: July 7, 2016

Domestic-Air-passengers-Big

മുംബൈ : ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യ അതിവേഗം വളരുകയാണെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (അയാട്ട). വേൾഡ് എയർ ട്രാൻസ്‌പോർട്ട് സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് ഇന്ത്യ റഷ്യയെയും അമേരിക്കയെയും മറികടന്നു. 2015 ൽ 18.8 ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ച. 80 ദശലക്ഷം ആഭ്യന്തര വിമാനയാത്രക്കാരാണുണ്ടായിരുന്നത്. 708 ദശലക്ഷം യാത്രക്കാരുള്ള അമേരിക്കയുടെ വളർച്ച 5.4 ശതമാനമായിരുന്നു.

47 ദശലക്ഷം ആഭ്യന്തര യാത്രക്കാരുള്ള റഷ്യ 11.9 ശതമാനവും 394 ദശലക്ഷം യാത്രക്കാരുള്ള ചൈന 9.7 ശതമാനവും വളർച്ച കൈവരിച്ചു. 2015 ൽ 3.6 ബില്യൺ പേരാണ് വിമാനയാത്ര നടത്തിയത്. അതായത് ലോകജനസംഖ്യയുടെ 48 ശതമാനം പേർ. 52.2 ദശലക്ഷം ടൺ കാർഗോയും വിമാനക്കമ്പനികൾ കൈകാര്യം ചെയ്തു.