പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലേക്ക്

Posted on: July 2, 2016

Narendra-Modi-in-safron-Bigന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനായി ജൂലൈ ഏഴിന് യാത്ര തിരിക്കും. സൗത്ത് ആഫ്രിക്ക, മൊസംബിക്, ടാൻസാനിയ, കെനിയ എന്നീ നാല് രാജ്യങ്ങൾ മോദി സന്ദർശിക്കും. സൗത്ത് ആഫ്രിക്കയിൽ ജോഹന്നാസ്‌ബെർഗ്, പീറ്റർമാരീസ്‌ബെർഗ്, ഡർബൻ തുടങ്ങിയ നഗരങ്ങളിലും മോദി സന്ദർശനം നടത്തും.

കഴിഞ്ഞ ഒക്‌ടോബറിൽ ചേർന്ന ഇന്ത്യ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രി പ്രഥമ ആഫ്രിക്കൻ സന്ദർശനം. 54 രാജ്യങ്ങളാണ് ഐഎഎഫ്എസിലുള്ളത്. മൊംസബിക് പ്രസിഡന്റ് ഫിലിപ്പി ന്യൂസി, സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ തുടങ്ങിയവരുമായി നരേന്ദ്ര മോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും.