ആൻഡ്രോയ്ഡ് പുതിയ പതിപ്പ് നൂഗ

Posted on: July 1, 2016

Android-Nougat-Big

ദുബായ് : ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് – നൂഗ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പ്രശസ്തമായ മിഠായി ആണ് നൂഗ. വൈകാതെ ആൻഡ്രോയ്ഡ് നൂഗ 7.0 വിപണിയിൽ അവതരിപ്പിക്കും.

പുതിയ പതിപ്പിന് എൻ എന്ന് സൂചന നൽകിയ ശേഷം പേര് നിർദേശിക്കാൻ ഗൂഗിൾ അഭ്യർത്ഥിച്ചിരുന്നു. മലയാളികൾ നിർദേശിച്ച നെയ്യപ്പം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ നെയ്യപ്പത്തിന് പിന്തുണതേടി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. പക്ഷെ അവസാനറൗണ്ടിൽ ആൻഡ്രോയ്ഡ് നെയ്യപ്പത്തെ പുറന്തള്ളി.

ഡൊണറ്റ് 1.6 (2009 സെപ്റ്റംബർ), എക്ലയർ 2.0 (2010 ജനുവരി), ഫ്രോയോ 2.2 (2010 മെയ്), ജിഞ്ചർബ്രെഡ് 2.3 (2010 ഡിസംബർ), ഹണികോംമ്പ് 3.0 (2011 ഫെബ്രുവരി), ഐസ്‌ക്രീം സാൻഡ്‌വിച്ച് 4.0 (2011 ഒക്‌ടോബർ), ജെല്ലി ബീൻ 4.3 (2012 ജൂലൈ), കിറ്റ്കാറ്റ് 4.4 (2013 സെപ്റ്റംബർ), ലോലിപോപ്പ് 5.0 (2014 ഒക്‌ടോബർ), മാഷ്മല്ലോ 6.0 (2015 ഒക്‌ടോബർ) എന്നിവയാണ് ആൻഡ്രോയ്ഡിന്റെ മറ്റ് വേർഷനുകൾ.