മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇൻ ഏറ്റെടുക്കുന്നു

Posted on: June 13, 2016

Microsoft-acquire-LinkedIn-

ന്യൂയോർക്ക് : മൈക്രോസോഫ്റ്റ് കോർപറേഷൻ പ്രഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ ഏറ്റെടുക്കുന്നു. 26.2 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. ലിങ്ക്ഡ് ഇൻ ഓഹരി ഒന്നിന് 196 ഡോളർ പ്രകാരമാണ് ഏറ്റെടുക്കൽ. ഈ വർഷം അവസാനത്തോടെ ഏറ്റെടുക്കൽ പൂർത്തിയാകും.

ജെഫ് വെയ്‌നർ ലിങ്ക്ഡ് ഇൻ സിഇഒയായി തുടരും. ലിങ്ക്ഡ് ഇൻ ബ്രാൻഡിന്റെ ശൈലിയും സ്വാതന്ത്ര്യവും നിലനിർത്തുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഏറ്റെടുക്കലിന് ഇരു കമ്പനികളുടെയും ഡയറക്ടർ ബോർഡ് ഏകകണ്ഠമായ പിന്തുണ നൽകി.