നോകിയ 1000 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: May 23, 2016

Nokia-phone-Big

ദുബായ് : നോകിയ ചെലവുചുരുക്കലിന്റെ ഭാഗമായി ഫിൻലൻഡിൽ 1032 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ഇതു വഴി ഒരു ബില്യൺ ഡോളർ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. നടപ്പുവർഷം ഒന്നാം ക്വാർട്ടറിൽ 583 മില്യൺ ഡോളർ നഷ്ടത്തിലായിരുന്നു.

ഹാൻഡ്‌സെറ്റ് ബിസിനസ് പൂർണമായും 2014 ൽ മൈക്രോസോഫ്റ്റിന് കൈമാറിയിരുന്നു. ഇപ്പോൾ ടെലികോം നെറ്റ്‌വർക്ക് ഉപകരണങ്ങളാണ് നിർമ്മിക്കുന്നത്. അതേസമയം നോകിയ ബ്രാൻഡ് സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിന് ഫിൻലൻഡിലെ എച്ച്എംഡി ഗ്ലോബൽ ഒവൈയുമായി 10 വർഷത്തെ കരാർ ഒപ്പുവച്ചിട്ടുണ്ട്.