മൈക്രസോഫ്റ്റ് 1850 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: May 25, 2016

Microsoft-Lumia-Big

ഹെൽസിങ്കി : സ്മാർട്ട്‌ഫോൺ ബിസിനസ് ചുരുക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് 1850 ജീവനക്കാരെ കുറയ്ക്കും. പിരിച്ചുവിടൽ ഏറെയും ഫിൻലൻഡിലായിരിക്കും.

ഇതു വഴി 950 മില്യൺ ഡോളർ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. ഈ മാസം ആദ്യം എൻട്രി ലെവൽ ഫീച്ചർ ഫോൺ ബിസിനസ് 350 മില്യൺ ഡോളറിന് കൈയൊഴിഞ്ഞിരുന്നു. 2014 ൽ ആണ് നോകിയയിൽ നിന്നും മൊബൈൽ ഹാൻഡ്‌സെറ്റ് ബിസിനസ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.