ലിങ്ക്ഡ്ഇൻ ബംഗലുരുവിൽ ഓഫീസ് തുറന്നു

Posted on: June 2, 2016

LinkedIn-Bigബംഗലുരു : പ്രഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ ബംഗലുരുവിൽ പുതിയ ഓഫീസ് തുറന്നു. 222,000 ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസിൽ 800 പേരെ ഉൾക്കൊള്ളാനാകും.

യുഎസ് കഴിഞ്ഞാൽ കമ്പനിയുടെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ത്യയെന്ന് ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ അലൻ ബ്ലൂ പറഞ്ഞു. 35 ദശലക്ഷം ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ ഇവിടെയുണ്ട്. ഈ രാജ്യത്തെ സംരംഭകത്വം അത്ഭുതപ്പെടുത്തുന്നതാണ്. അനുയോജ്യമായ സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കുമെന്നും അദേഹം പറഞ്ഞു.

TAGS: Allen Blue | LinkedIn |