അക്ഷയ് കോത്താരി ലിങ്ക്ഡ്ഇൻ കൺട്രി മാനേജർ

Posted on: January 5, 2016

LinkedIn-Akshay-Kothari-Big

ന്യൂഡൽഹി : പ്രഫഷണൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ കൺട്രി മാനേജരായി അക്ഷയ് കോത്താരിയെ നിയമിച്ചു. നിഷാന്ത് റാവു കഴിഞ്ഞ ഒക്‌ടോബറിൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കോത്താരിയുടെ നിയമനം.

അക്ഷയ് കോത്താരി സ്ഥാപിച്ച പൾസിനെ 2013 ൽ ലിങ്ക്ഡ്ഇൻ ഏറ്റെടുത്തിരുന്നു. ലോകമെമ്പാടുമായി 400 ദശലക്ഷത്തിൽപ്പരം അംഗങ്ങളാണ് ലിങ്ക്ഡ്ഇന്നിലുള്ളത്.