ഗൂഗിൾ സിനർജൈസിയെ ഏറ്റെടുത്തു

Posted on: May 3, 2016

Google-Logo-Big

ന്യൂയോർക്ക് : ബിസിനസ് ടെക്‌നോളജി സ്റ്റാർട്ടപ്പായ സിനെർജൈസിയെ ഗൂഗിൾ ഏറ്റെടുത്തു. ഇന്ത്യൻ വംശജനയാ വരുൺ മൽഹോത്ര 2013 ൽ ആണ് സിനർജൈസി സ്ഥാപിച്ചത്. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

ടൊറന്റോ ആസ്ഥാനമായുള്ള സിനെർജൈസി ഇനി ഗൂഗിളിന്റെ ഭാഗമായിരിക്കും. ഗൂഗിൾ ആപ്ലിക്കേഷനുകളുടെ ഉപയോഗം സംബന്ധിച്ച പരിശീലനമാണ് സിനർജൈസി നൽകി വരുന്നത്.