റിലയൻസിന് 7,398 കോടി അറ്റാദായം

Posted on: April 22, 2016

Reliance-Industries-Big

ന്യൂഡൽഹി : റിലയൻസ് ഇൻഡസ്ട്രീസിന് 2016 മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 7,398 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 16 ശതമാനം വളർച്ച. 2014-15 ധനകാര്യവർഷം നാലാം ക്വാർട്ടറിൽ 6,381 കോടിയായിരുന്നു അറ്റാദായം.

റിഫൈനിംഗ്, പെട്രോകെമിക്കൽ രംഗത്തെ ഉയർന്ന മാർജിനാണ് ജനുവരി-മാർച്ച് ക്വാർട്ടറിൽ അറ്റാദായവളർച്ച നേടാൻ റിലയൻസിനെ സഹായിച്ചത്. റിഫൈനിംഗ് മാർജിൻ ബാരലിന് 2014-15 നാലാം ക്വാർട്ടറിലെ 3.1 ഡോളറിൽ നിന്ന് 2015-16 നാലാം ക്വാർട്ടറിൽ 10.8 ഡോളറായി വർധിച്ചു. കമ്പനിയുടെ കടബാധ്യതകൾ 2015 ലെ 160,860 കോടിയിൽ നിന്ന് 181,079 കോടിയായി വർധിച്ചു.