ഐടി വ്യവസായം 300 ബില്യൺ ഡോളറിലെത്തുമെന്ന് ക്രിസ് ഗോപാലകൃഷ്ണൻ

Posted on: April 1, 2016

Kris-Gopalakrishnan-Big

ബംഗലുരു : ഇന്ത്യൻ ഐടി വ്യവസായം 2020 ൽ 300 ബില്യൺ ഡോളറിലെത്തുമെന്ന് ഇൻഫോസിസ് സഹസസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ഐടി നിർണായക പങ്കുവഹിക്കുമെന്ന് ക്രിസ് ഗോപാലകൃഷ്ണനെ ഉദ്ധരിച്ച് ഡെക്കാൻഹെറാൾഡ് റിപ്പോർട്ട് ചെയ്തു. നിലവിൽ 150 ബില്യൺ ഡോളറിന്റേതാണ് ഇന്ത്യൻ ഐടി വിപണി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 300 ബില്യൺ ഡോളറായി വളരുമെന്നാണ് നാസ്‌കോമിന്റെ വിലയിരുത്തൽ

ആഗോളതലത്തില് ബിസിനസുകൾ വളരുമ്പോൾ ഐടിയെ ആശ്രയിക്കാതെ തരമില്ല. അടിസ്ഥാനസൗകര്യ വികസനത്തിൽ പുതിയ സാങ്കേതികവിദ്യയെ ഉൾപ്പെടുത്താതെ മുന്നോട്ടുപോകാനാവില്ല. കുറഞ്ഞ ചെലവുള്ള കേന്ദ്രം എന്ന നിലയിൽ ഇന്ത്യൻ ഐടി മേഖലയ്ക്കുള്ള ഡിമാൻഡ് തുടരും. മൾട്ടിനാഷണൽ കമ്പനികൾ ഐടിയിൽ നിക്ഷേപം നടത്താൻ ഇനിയും മുന്നോട്ടുവരുമെന്നും അദേഹം പറഞ്ഞു.

ലോകത്ത് എല്ലായിടത്തും ഐടി മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.പുതിയ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും നടപ്പാക്കാനും ധാരാളം സോഫ്റ്റ്‌വേർ എൻജിനീയർമാരെ ആവശ്യമുണ്ട്. സോഫ്റ്റ്‌വേർ പ്രോഗ്രാമിംഗ്, സെക്യൂരിറ്റി, ബിഗ് ഡാറ്റാ, അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലും കഴിവുള്ളവരെ വേണമെന്നും ക്രിസ് ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.