ക്രിസ് ഗോപാലകൃഷ്ണൻ എഡ്യൂക്കേഷൻ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി

Posted on: March 16, 2016

Kris-Gopalakrishnan-Big

ബംഗലുരു : ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ എഡ്യൂക്കേഷൻ സ്റ്റാർട്ടപ്പായ അവാഗ്മയിൽ നിക്ഷേപം നടത്തി. ബംഗലുരു ആസ്ഥാനമായുള്ള അവാഗ്മ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ഭാരതിദാസൻ യൂണിവേഴ്‌സിറ്റി ലോസആഞ്ചലസിലെ ഉക്‌ല എക്‌സ്‌ടെൻഷൻ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

എൻഐടി അലുംമ്‌നിയായ കെ.എസ്. കാർത്തിക് ആണ് രണ്ട് വർഷം മുമ്പ് അവാഗ്മ സ്ഥാപിച്ചത്. ആപ്‌ടെക് സ്ഥാപകൻ അതുൾ നിഷാർ, ഗണേഷ് കൃഷ്ണൻ, ലയൺറോക്ക് കാപ്പിറ്റൽ (സിംഗപ്പൂർ), സോഡിയസ് കാപ്പിറ്റൽ (മുംബൈ) എന്നിവരും അവാഗ്മയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.