ക്രിസ് ഗോപാലകൃഷ്ണന് കേരള സർവകലാശാലയുടെ ഡി എസ് സി ബിരുദം

Posted on: August 21, 2019

തിരുവനന്തപുരം : ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണന് കേരള സർവകലാശാല ഡി എസ് സി ബിരുദം നൽകി ആദരിക്കും. ഡോ. ജയന്ത് വി. നർലിക്കറിനും ഡി എസ് സി ബിരുദം നൽകും.

നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ യൂണിവേഴ്‌സിറ്റി പ്രോ ചാൻസ്‌ലർ കൂടിയായ മന്ത്രി കെ. ടി. ജലീൽ ബിരുദം സമ്മാനിക്കുമെന്ന് വൈസ് ചാൻസ്‌ലർ ഡോ. വി.പി. മഹാദേവൻ പിള്ള പറഞ്ഞു.