ഇൻഫോസിസ് സഹസ്ഥാപകർ എംഅർജൻസിയിൽ നിക്ഷേപം നടത്തി

Posted on: April 28, 2016

MUrgency-Big

ബംഗലുരു : ഇൻഫോസിസ് സഹസ്ഥാപകരായ ക്രിസ് ഗോപാലകൃഷ്ണനും എസ്. ഡി. ഷിബുലാലും സിലിക്കൺവാലി സ്റ്റാർട്ടപ്പായ എംഅർജൻസിയിൽ നിക്ഷേപം നടത്തി. മലയാളിയായ ഷാഫി മേത്തറുടെ സംരംഭമാണ് എംആർജൻസി. അടിയന്തരഘട്ടങ്ങളിൽ സഹായം തേടാനുള്ള മൊബൈൽ ആപ്പാണ് എംആർജൻസി.

യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം, സ്റ്റാൻഫോർഡ് ചേഞ്ച് ലാബ്‌സ്, ഹാർവാഡ് ഏഷ്യ സെന്റർ, എംഐടി ഗ്ലോബൽ ഹെൽത്ത് എന്നിവയുമായി ചേർന്നാണ് എംആർജൻസി വികസിപ്പിച്ചത്.

ഇൻഫോസിസിൽ നിന്ന് വിരമിച്ച ശേഷം ക്രിസും ഷിബുലാലും ചേർന്ന് സ്ഥാപിച്ച പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ആക്‌സിലർ മുഖേനെയാണ് നിക്ഷേപം നടത്തിയത്. ക്രിസ് ഗോപാലകൃഷ്ണൻ സ്വന്തം നിലയ്ക്ക് എട്ടും ഷിബുലാലുമായി ചേർന്ന് അഞ്ചും സംരംഭങ്ങളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.