അപ്പോളോ ടയേഴ്‌സ് ടുവീലർ ടയർവിപണിയിലേക്ക്

Posted on: March 8, 2016

Apollo-Tyres-Acti-series-La

മുംബൈ : അപ്പോളോ ടയേഴ്‌സ് ടു വീലർ ടയർ വിപണിയിലേക്ക്. മോട്ടോർ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും അനുയോജ്യമായ ആക്ടി സീരിസ് ടയറുകൾ അപ്പോളോ ടയേഴ്‌സ് വിപണിയിൽ അവതരിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ഗ്ലോബൽ ആർ & ഡി സെന്ററിലാണ് ആക്ടി സീരിസ് വികസിപ്പിച്ചത്. തുടക്കത്തിൽ റീപ്ലേസ്‌മെന്റ് മാർക്കറ്റിലാണ് ആക്ടി സീരിസ് ലക്ഷ്യംവയ്ക്കുന്നത്.

ഇരുചക്രവാഹന ടയർ വിപണിയിലേക്കുള്ള ചുവടുവെയ്പ്പ് കമ്പനിയുടെ വളർച്ചയിലെ നാഴികക്കല്ലാണെന്ന് അപ്പോളോ ടയേഴ്‌സ് ചെയർമാൻ ഓങ്കാർ എസ് കൻവാർ പറഞ്ഞു. ഇതോടെ എല്ലാത്തരം ടയറുകളുടെയും പൂർണശ്രേണിയുള്ള നിർമാതാക്കളായി അപ്പോളോ മാറും. 120 ദശലക്ഷം ഇരുചക്രവാഹനങ്ങളാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഈ മേഖല പ്രതിവർഷം 8.5 ശതമാനം വളർച്ച കൈവരിക്കുന്നുണ്ട്. അപ്പോളോ ആക്ടി സീരിസ് ആസ്വാദ്യകരമായ ഡ്രൈവിംഗ് അനുഭവവും മികച്ച മൂല്യവും ഉപഭോക്താക്കൾക്കു സമ്മാനിക്കുമെന്നും അദേഹം പറഞ്ഞു.