കലാഭവൻ മണിക്ക് അന്ത്യാഞ്ജലി

Posted on: March 7, 2016

Kalabhavan-Mani-Big-d

തൃശൂർ : കലാഭവൻ മണിക്ക് ഇന്ന് കേരളം വിടനൽകും. വൈകുന്നേരം അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കലാഭവൻ മണിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തും ഇപ്പോൾ സംഗീത-നാടക അക്കാദമിയിലും പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ഒന്നരയോടെ മണിയുടെ മൃതദേഹം ചാലക്കുടിയിലേക്ക് കൊണ്ടുപോകും.

ഇപ്പോഴത്തെ നിലയിൽ രണ്ടരയോടെ മാത്രമെ മണിയുടെ മൃതദേഹം ചാലക്കുടിയിൽ എത്തിച്ചേരുകയുള്ളു. തങ്ങളുടെ പ്രിയപ്പെട്ട നടനെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് പോസ്റ്റുമോർട്ടം നടന്ന മെഡിക്കൽ കോളജ് ആശുപത്രിയിലും സംഗീത നാടക അക്കാദമിയിലും എത്തിച്ചേർന്നത്.

മണിയുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വൻജനാവലിയാണ് ചാലക്കുടിയിൽ കാത്തുനിൽക്കുന്നത്. മണിയോടുള്ള ആദരസൂചകമായി ചാലക്കുടി മേഖലയിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കുകയാണ്.

TAGS: Kalabhavan Mani |