മണിയെ കണ്ടത് സിനിമയുടെ കാര്യം ചർച്ചചെയ്യാനെന്ന് ജാഫർ ഇടുക്കി

Posted on: March 7, 2016

Jaffer-Idukki-Big-a

കൊച്ചി : കലാഭവൻ മണിയെ കണ്ടത് സൗഹൃദം പുതുക്കാനും ഒരു സിനിമയുടെ കാര്യം ചർച്ച ചെയ്യാനായിരുന്നുവെന്ന് സിനിമ താരം ജാഫർ ഇടുക്കി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 11 വരെ മണയോടൊപ്പം അദേഹത്തിന്റെ ഔട്ട്ഹൗസിലുണ്ടായിരുന്നു. മണി ആരോഗ്യവാനും പതിവിലേറെ സന്തോഷവാനുമായിരുന്നു. മണി ഒരു ബിയർ കഴിച്ചു. മറ്റൊരു ലഹരിയും ഉപയോഗിച്ചുകണ്ടില്ല.

സിനിമയിലെ പത്തിലേറെ സഹപ്രവർത്തകരും മണിയുടെ ബന്ധുക്കളും നാട്ടിലെ സുഹൃത്തുക്കളും പാഡിയിലുണ്ടായിരുന്നു. പിറ്റേന്നാണ് മണി ആശുപത്രിയിലായ കാര്യം അറിയുന്നത്. മണിയെ ആരും അപായപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ജാഫർ ഇടുക്കി പറഞ്ഞു.