കലാഭവൻ മണിക്ക് കണ്ണീരോടെ വിട

Posted on: March 7, 2016

Kalabhavan-Mani-Big-d

ചാലക്കുടി : കലാഭവൻ മണിക്ക് കേരളം കണ്ണീരോടെ വിട നൽകി. വൈകുന്നേരം അഞ്ചരയോടെ മണിയുടെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മണിയുടെ സഹോദരനും സഹോദരീ പുത്രനും ഉൾപ്പടെ അടുത്ത ബന്ധുക്കൾ ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. മണിയെ അഗ്നിനാളങ്ങൾ വിഴുങ്ങുമ്പോൾ ബന്ധുക്കൾക്കും ആരാധകർക്കും കണ്ണീരടക്കാൻ കഴിഞ്ഞില്ല.

അത്യന്തം വികാരനിർഭരമായ രംഗങ്ങൾക്കാണ് ചാലക്കുടിയും മണികൂടാരവും സാക്ഷ്യം വഹിച്ചത്. ജീവിതത്തിന്റെ നാനതുറകളിലും പെട്ട ആയിരങ്ങൾ കലാഭവൻ മണിക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും സംഘാടകരും ഏറെ പാടുപ്പെട്ടു. മൃതദേഹം എത്തും മുമ്പേ മണികൂടാരവും പരിസരവും മണിയുടെ ആരാധാകരെ കൊണ്ട് നിറഞ്ഞിരുന്നു.

സിനിമ താരങ്ങളായ ജയറാം, ഇന്നസെന്റ്, ഹരിശ്രീ അശോകൻ, ക്യാപ്റ്റൻ രാജു, ജനാർദനൻ, ഇടവേള ബാബു തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ജനത്തിരക്ക് കാരണം പല പ്രമുഖർക്കും അന്ത്യോപചാരമർപ്പിക്കാൻ കഴിഞ്ഞില്ല.

TAGS: Kalabhavan Mani |