കലാഭവൻ മണിയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോലീസ്

Posted on: March 8, 2016

Kalabhavan-Mani-Big-d

തൃശൂർ : കലാഭവൻ മണിയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായ കരൾ രോഗത്തിനൊപ്പം മദ്യം കഴിച്ചതാകാം മരണകാരണം. മണിയുടെ ബന്ധുക്കളും സുഹൃത്തുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പ്രാഥമിക നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്.

വെള്ളിയാഴ്ചയാണ് മണിയെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഇതിനു തലേന്നും മണി മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷമെ വ്യക്തമായ സൂചനകൾ ലഭ്യമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

TAGS: Kalabhavan Mani |