മണിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി

Posted on: March 7, 2016

Kalabhavan-Mani-Big-b

ചാലക്കുടി : കലാഭവൻ മണിയുടെ മൃതദേഹം ചാലക്കുടി മുനിസിപ്പൽ ഓഫീസിലെ പൊതുദർശനത്തിനു ശേഷം സംസ്‌കാര ചടങ്ങുകൾക്കായി മണിയുടെ വീടായ മണികൂടാരത്തിലേക്ക് കൊണ്ടുപോയി. പതിനായിരകണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട നടനെ അവസാനമായി ഒരു നോക്കു കാണാൻ ചാലക്കുടിയിൽ എത്തിച്ചേർന്നിട്ടുള്ളത്.

മണിയുടെ വീട്ടിലേക്കുള്ള റോഡും പരിസരവും മണിക്കൂറുകൾക്ക് മുമ്പേ ജനനിബിഡമായി. അടുത്ത ബന്ധുകൾ അന്ത്യോപചാരമർപ്പിച്ച ശേഷം വൈകുന്നേരം അഞ്ച് മണിയോടെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

TAGS: Kalabhavan Mani |