കൊച്ചിയിൽ പുതിയ രാജ്യാന്തര ടെർമിനൽ ഉദ്ഘാടനം 26 ന്

Posted on: February 17, 2016

Cial-New-I-Terminal-Plan-bi

കൊച്ചി : കൊച്ചി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ 26 ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് വിമാനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടെർമിനലിൽ ഒരേ സമയം 4,000 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും.

രണ്ട് വർഷം കൊണ്ടാണ് പുതിയ രാജ്യാന്തര ടെർമിനൽ പൂർത്തിയാക്കിയത്. ടെർമിനലിനും അനുബന്ധസൗകര്യങ്ങൾക്കുമായി ഏകദേശം 1,000 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. 2014-15 ൽ 64.5 ലക്ഷം പേരാണ് നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്തത്. 76 രാജ്യങ്ങളിൽ നിന്നുള്ള പൗരൻ മാർക്ക് കൊച്ചിയിൽ ഇ-വിസ സൗകര്യം ലഭ്യമാണ്. പുതിയ അന്താരാഷ് ട്ര ടെർമിനൽ ആരംഭിക്കുന്നതോടെ കൂടുതൽ ഇന്റർനാഷണൽ ഫ്‌ലൈറ്റുകൾ ആരംഭിക്കാനുള്ള സാധ്യത തെളിയും.