വണ്ടർലാ ഹോളിഡേയ്‌സിന് 25 കോടി രൂപ അറ്റാദായം

Posted on: August 14, 2014

WONDERLA-Logo-CS

ജൂൺ 30 ന് അവസാനിച്ച നടപ്പുവർഷത്തെ ഒന്നാം ക്വാർട്ടറിൽ വണ്ടർല ഹോളിഡേയ്‌സിനു 25 കോടി രൂപ സംയോജിത അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 16 കോടിയായിരുന്നു അറ്റാദായം.

വരുമാനം മുൻവർഷം ഇതേകാലയളവിലെ 52 കോടിയിൽ നിന്ന് 23 ശതമാനം വർധിച്ച് 64 കോടി രൂപയായി. ഒന്നാം ക്വാർട്ടറിൽ ലാഭത്തിലായ വണ്ടർലാ റിസോർട്ടിന് 52 ശതമാനം ഓക്യുപെൻസി ലഭിച്ചു.

ബംഗളുരുവിലും കൊച്ചിയിലുമുള്ള അമ്യൂസ്‌മെന്റ് പാർക്കുകൾക്കു പുറമെ ഹൈദരബാദിലും പുതിയ പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്ന് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. മൂന്നാമത്തെ അമ്യൂസ്‌മെന്റ് പാർക്കിന്റെ പ്ലാൻ ഹൈദരബാദ് മെട്രോപൊളിറ്റൻ ഡവലപ്‌മെന്റ് അഥോറിട്ടിയുടെ പരിഗണനയ്ക്കു സമർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.