താജ് ദുബായ് തുറന്നു

Posted on: March 29, 2015

Taj-Dubai-Big

ദുബായ് : താജ് ഹോട്ടൽസ് റിസോർട്‌സ് ആൻഡ് പാലസസിന്റെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടൽ താജ് ദുബായ് തുറന്നു. ബുർജ്ഖലീഫ ഡൗൺടൗണിലാണ് ഹോട്ടൽ. 15 അത്യാഡംബര സ്യൂട്ടുകളും 16 ജൂണിയർ സ്യൂട്ടുകളും ഉൾപ്പടെ 296 മുറികളൾ താജ് ദുബായിലുണ്ട്.

പെറൂവിയൻ തീം റെസ്റ്റോറന്റായ ടെസോറോയും ഇന്ത്യൻ റെസ്റ്റോറന്റും ഇവിടെയുണ്ട്. ഇന്ത്യയിലെ 64 ലൊക്കേഷനുകളിലും 15 രാജ്യാന്തര ഡെസ്റ്റിനേഷനുകളിലുമായി 128 ഹോട്ടലുകളാണ് താജ് ശൃംഖലയിലുള്ളത്.